എകെ 47 തോക്കുമായി ആഡംബര ബോട്ട്; ഓസ്ട്രേലിയൻ ദമ്പതികൾ ഉപേക്ഷിച്ചതോ?

HIGHLIGHTS
  • ഭീകരബന്ധം കണ്ടെത്തിയില്ലെങ്കിലും സാധ്യത തള്ളാതെ അധികൃതർ
boat-with-weapons-in-maharashtra
മുംബൈയ്ക്കടുത്ത് റായ്ഗഡിലെ കടൽത്തീരത്ത് കണ്ടെത്തിയ ആളില്ലാ ബോട്ട്.
SHARE

മുംൈബ ∙ മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളുമായി മുംബൈ റായ്ഗഡ് കടൽത്തീരത്ത് എത്തിയ ആളില്ലാ ആഡംബര ബോട്ട് സുരക്ഷാ ഏജൻസികളെ മുൾമുനയിലാക്കി. ഓസ്ട്രേലിയൻ സ്വദേശിനിയുടെ ബോട്ട് നിയന്ത്രണം വിട്ട് ഒഴുകിയെത്തിയതാണെന്നും തീവ്രവാദബന്ധം കണ്ടെത്തിയിട്ടില്ലെന്നും മഹാരാഷ്ട്ര ആഭ്യ‌ന്തരവകുപ്പ് അറിയിച്ചു. അത്തരം സാധ്യതകൾ പാടേ തള്ളുന്നില്ലെന്നും അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾ ഇടപെടുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൂട്ടിച്ചേർത്തു. 

മുംബൈയിൽ നിന്ന് 190 കിലോമീറ്റർ അകലെ ശ്രീവർധൻ മേഖലയിൽ ഇന്നലെ രാവിലെ ബോട്ട് കണ്ടതോടെ തീരത്തു ജാഗ്രത പ്രഖ്യാപിച്ചു. വൻ സുരക്ഷാസംഘം കുതിച്ചെത്തി. 16 മീറ്റർ നീളമുള്ള ‘ലേഡി ഹാൻ’ എന്ന യുകെ റജിസ്ട്രേഷൻ ബോട്ടിലെ രേഖകളിൽ നിന്നാണ് ഉടമകളുടെ വിലാസം ലഭിച്ചത്. മസ്കത്ത്–യൂറോപ്പ് യാത്രയ്ക്കിടെ യന്ത്രത്തകരാറിനെ തുടർന്ന് ഓസ്ട്രേലിയൻ ദമ്പതികൾ ജൂൺ 26നു ബോട്ട് ഉപേക്ഷിച്ചെന്നാണു വിവരം. തുടർന്ന് കൊറിയൻ കപ്പലിൽ ഇവർ രക്ഷപ്പെട്ടു. 

അതേസമയം, എകെ 47 തോക്ക് കണ്ടെത്തിയതിൽ വിശദഅന്വേഷണം നടക്കുന്നു. വേഗം കുറച്ച് സഞ്ചരിക്കുന്ന ആഡംബര ബോട്ടുകളിൽ ചെറിയ ആയുധങ്ങൾ സൂക്ഷിക്കാം. ബോട്ട് അപകടത്തിൽപ്പെടാൽ രക്ഷപ്പെടുമ്പോൾ ഇവ എടുക്കാൻ അനുവാദമില്ലെന്നും തീരസുരക്ഷാ സേന പറഞ്ഞു. 

ദുബായിലെ ആംഡ് മാരിടൈം സെക്യൂരിറ്റി കമ്പനിയിൽ നിന്ന് വാടകയ്ക്ക് എടുത്തതാണു തോക്ക്. നെപ്ട്യൂൺ മാരിടൈം സെക്യൂരിറ്റി എന്ന കമ്പനിയുടെ സുരക്ഷാസേവനവും ബോട്ട് തേടിയിരുന്നു. കപ്പലുകൾക്കും ഓയിൽ, ഗ്യാസ് വ്യവസായങ്ങൾക്കും സുരക്ഷ നൽകുന്ന കമ്പനിയാണിത്. 

അതേസമയം, മഹാരാഷ്ട്രയിലെങ്ങും ജാഗ്രത കർശനമാക്കി. ശ്രീകൃഷ്ണ ജയന്തിയുടെ ദഹി ഹണ്ടി ആഘോഷം ഇന്നാണ്. 31ന് ഗണേശോൽസവവും തുടങ്ങും. വൻ ജനപങ്കാളിത്തമുള്ളതാണ് രണ്ട് ആഘോഷങ്ങളും. 

English Summary: Boat With Dismantled Weapons Found In Sea Off Maharashtra Coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}