കൊൽക്കത്ത ∙ കാലിക്കടത്ത് കുംഭകോണ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് അനുബ്രത മണ്ഡലിന്റെ 16.97 കോടി രൂപയുടെ ബാങ്ക് നിക്ഷേപം സിബിഐ മരവിപ്പിച്ചു. അനധികൃത പണം ആദ്യം സഹായികളുടെ പേരിൽ നിക്ഷേപിക്കുകയും തുടർന്ന് തന്റെ പേരിലേക്കു മാറ്റുകയുമാണ് മണ്ഡൽ ചെയ്തുവന്നതെന്ന് സിബിഐ വ്യക്തമാക്കി.
സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജിയെ ജയിലിലെത്തി ചോദ്യം ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കി. അദ്ദേഹത്തിനൊപ്പം അറസ്റ്റിലായ വനിതാ സുഹൃത്തും നടിയുമായ അർപ്പിത മുഖർജിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ചോദ്യം ചെയ്തത്.
English Summary: CBI freezes 16 crore of Trinamool Congress leader