ADVERTISEMENT

ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനെ അമിതമായി മദ്യപിച്ചതിനെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽ വിമാനത്തിൽ കയറ്റിയില്ലെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ ആരോപിച്ചു. എന്നാൽ, ആരോപണം ആംആദ്മി പാർട്ടി തള്ളി. 

കാലുറയ്ക്കാത്ത അവസ്ഥയിൽ മാനെ വിമാനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയെന്നാണ് സഹയാത്രികരിൽ നിന്നുള്ള വിവരമെന്ന് ബാദൽ ട്വീറ്റ് ചെയ്തു. ഇതേത്തുടർന്ന് ഡൽഹിയിലേക്കുള്ള വിമാനം 4 മണിക്കൂർ വൈകിയെന്നും ഭഗവന്ത് മാന് ആംആദ്മി പാർട്ടിയുടെ ഡൽഹിയിൽ നടന്ന ദേശീയ കൺവൻഷനിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും ബാദൽ എഴുതി. നിക്ഷേപകരെ ക്ഷണിക്കാൻ വേണ്ടിയാണ് മാൻ 8 ദിവസം ജർമൻ യാത്ര നടത്തിയതെന്നും ആരോപണം തെറ്റും കെട്ടിച്ചമച്ചതും ആണെന്നും ആംആദ്മി പാർട്ടി ദേശീയ വക്താവ് മൽവിന്ദർ സിങ് കാംഗ് പറഞ്ഞു.

English Summary: Drunk Bhagwant Mann Delayed Flight, Say Some Parties; Wrong, Says AAP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com