ഉടമ എതിർത്താലും സ്വകാര്യ ഭൂമിയിൽ മൊബൈൽ ടവർ?

mobile telecommunication digital tower background design
SHARE

ന്യൂഡൽഹി ∙ സ്വകാര്യ ഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യേണ്ടത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാൽ സ്ഥലഉടമ എതിർത്താലും ടെലികോം കമ്പനികൾക്ക് സർക്കാർ അനുമതി നൽകിയേക്കും. ഇതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന പുതിയ കരട് ടെലികമ്യൂണിക്കേഷൻ ബിൽ പൊതുജനാഭിപ്രായം തേടാൻ പ്രസിദ്ധീകരിച്ചു. 

ലൈൻ വലിക്കാനും ടവർ സ്ഥാപിക്കാനും അനുമതി തേടി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്പനി അപേക്ഷ നൽകണം. ലഭിക്കാതെ വന്നാൽ പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാരിന് അനുമതി വാങ്ങി നൽകാം. 5ജി ശൃംഖല വരുന്നതടക്കം മുന്നിൽ കണ്ടാണ് സർക്കാർ നീക്കം.

English Summary: Draft telecom bill released

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}