‘ലൈവ് ലൊക്കേഷൻ’ ട്രെയിനുകളിലും

train
SHARE

തിരുവനന്തപുരം ∙ ട്രെയിൻ ഏതു സ്റ്റേഷനിലെത്തി എന്ന് തത്സമയം അറിയാൻ ‘ലൈവ് ലൊക്കേഷൻ’ യാത്രക്കാരെ അറിയിക്കുന്ന ‘റിയൽ ടൈം ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം’ (ആർടിഐഎസ്) രാജ്യത്ത് 2700 ട്രെയിനുകളിൽ ഏർപ്പെടുത്തി. നിലവിൽ ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുമ്പോഴും പുറപ്പെടുമ്പോഴും സ്റ്റേഷൻ മാസ്റ്റർ ഡിവിഷനിലെ കൺട്രോൾ സെന്ററിൽ അറിയിക്കുകയും അവിടെ നിന്ന് അപ്ഡേറ്റ് ചെയ്യുകയുമാണ്. ആർടിഐഎസ് സംവിധാനത്തിൽ ട്രെയിനുകളിൽ സ്ഥാപിച്ചിരിക്കുന്ന ഔട്ട്ഡോർ യൂണിറ്റിൽ നിന്ന് ഓരോ 30 സെക്കൻഡിലും ട്രെയിനിന്റെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ സ്വയം കൺട്രോൾ ഓഫിസ് ആപ്ലിക്കേഷനിൽ (സിഒഎ) അപ്‍ലോഡ് ചെയ്യും. യാത്രക്കാർക്കു നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മുഖേന അപ്പപ്പോൾ വിവരങ്ങൾ അറിയാൻ കഴിയും.

ട്രെയിൻ ഓരോ സ്റ്റേഷനിലും എത്തുന്നതും പുറപ്പെടുന്നതും എവിടെ വരെ എത്തി എന്നതും ട്രെയിനിന്റെ വേഗവും വരെ ആർടിഐഎസിൽ ലഭിക്കുമെന്നു റെയിൽവേ പറയുന്നു. 21 ഇലക്ട്രിക് ലോക്കോ ഷെഡുകളിലായി 2700 ട്രെയിനുകളിൽ ആർടിഐഎസ് ഇൻസ്റ്റാൾ ചെയ്തു. രണ്ടാം ഘട്ടത്തിൽ 50 ലോക്കോ ഷെഡുകളിലെ 6000 ട്രെയിനുകളിലാണ് ഇനി ചെയ്യാനുള്ളത്. ഐഎസ്ആർഒയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത സംവിധാനം ഐഎസ്ആർഒയുടെ സാറ്റ്കോം ഹബ് മുഖേനയാണു പ്രവർത്തിക്കുന്നത്.

English Summary: Railway launch real time train information system

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}