ADVERTISEMENT

ചണ്ഡിഗഡ് ∙ പഞ്ചാബിൽ ഗവർണർ – മുഖ്യമന്ത്രി പോര് അയഞ്ഞു. നാളെ നിയമസഭ വിളിച്ചുചേർക്കാൻ ഗവർണർ ബൻവാരിലാൽ പുരോഹിത് അനുമതി നൽകി. കഴിഞ്ഞ 22നു വിശ്വാസപ്രമേയം അവതരിപ്പിക്കാനായി സഭ വിളിച്ചുചേർക്കാൻ ഭഗവന്ത് മാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു ഗവർണർ അനുമതി നൽകാതെ വന്നതോടെയാണു പ്രതിസന്ധിയായത്. ഇതിന്റെ പേരിൽ മുഖ്യമന്ത്രിയും ഗവർണറും ഉത്തരവാദിത്തങ്ങൾ ഓർമിപ്പിച്ച് പരസ്യമായി പോരടിച്ചിരുന്നു.

എംഎൽഎമാരെ വിലയ്ക്കുവാങ്ങി ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ആംആദ്മി സർക്കാർ ആരോപിച്ചിരുന്നു. തുടർന്നാണു വിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. വിശ്വാസപ്രമേയം അവതരിപ്പിക്കാൻ വേണ്ടി മാത്രമായി സഭ വിളിക്കാനാവില്ലെന്ന ബിജെപി വാദം ഗവർണർ അംഗീകരിച്ചതോടെയാണ് ഏറ്റുമുട്ടലായത്.

 

English Summary: Punjab Government calls for special Assembly session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com