ADVERTISEMENT

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ കാലത്തു തുടങ്ങിവച്ച ഇന്ത്യയും ജപ്പാനും ചേർന്നുള്ള പദ്ധതികളും ആശയങ്ങളും കൂടുതൽ മിഴിവോടെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അബെയുടെ അന്തിമോപചാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ ചർച്ചകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രിയസുഹൃത്തായിരുന്ന അബെയുടെ നിര്യാണത്തിലെ വേദന അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രിയെ അറിയിച്ചു. അബെയുടെ ഭാര്യ അകീ അബെയെയും മോദി നേരിട്ട് അനുശോചനം അറിയിച്ചു. തുടർന്ന് കിഷിദയുമായി പ്രത്യേകം ചർച്ച നടത്തി. സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്നലെ രാത്രി ഡൽഹിയിൽ തിരിച്ചെത്തി. യുഎസ് വൈസ്പ്രസിഡന്റ് കമല ഹാരിസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് തുടങ്ങി ഒട്ടേറെ നേതാക്കൾ അന്തിമോപചാര ചടങ്ങിൽ പങ്കെടുത്തു. 

പൊതുപണം ചെലവഴിച്ചു പ്രത്യേക ചടങ്ങ് നടത്തിയതിനെതിരെ ജപ്പാനിൽ വ്യാപക പ്രതിഷേധങ്ങളുമുണ്ടായി. പ്രതിപക്ഷകക്ഷികൾ ചടങ്ങു ബഹിഷ്കരിച്ചു. ജൂലൈ 9നാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അബെ വെടിയേറ്റു മരിച്ചത്.

English Summary: Narendra Modi pays homage to Shinzo Abe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com