ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉന്നതരെ കുടുക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ വിവരങ്ങൾ ചമച്ചു എന്ന കേസിൽ, മുൻ എഡിജിപിയും മലയാളിയുമായ ആർ.ബി.ശ്രീകുമാറിനു ഗുജറാത്ത് ഹൈക്കോടതി നവംബർ 15 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. ഇതേ കേസിൽ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനു നേരത്തേ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

കുറ്റപത്രം സമർപ്പിച്ചതാണെന്നു പരിഗണിച്ചാണു ശ്രീകുമാറിന് ജാമ്യം നൽകുന്നതെന്നു സിംഗിൾ ബെഞ്ച് കോടതി വ്യക്തമാക്കി. 10,000 രൂപ കെട്ടിവയ്ക്കുക, പാസ്പോർട്ട് സമർപ്പിക്കുക, ജാമ്യ കാലാവധി തീരുമ്പോൾ ജയിലിലേക്കു മടങ്ങുക എന്നീ നിർദേശങ്ങളും കോടതി നൽകി. 

ഗുജറാത്ത് കലാപത്തിലെ ഗുൽബർഗ് കൂട്ടക്കൊലക്കേസിൽ നരേന്ദ്ര മോദി അടക്കം 64 പേർക്കു ക്ലീൻചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) എതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളിയതിനു പിറ്റേന്നാണ് ടീസ്റ്റ, ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്. സഞ്ജീവ് ഭട്ടും കേസിൽ പ്രതിയാണ്. സുപ്രീം കോടതി വിധിയിൽ ഇവർക്കെതിരെയുള്ള പരാമർശങ്ങൾ എഫ്ഐആറിൽ ഉദ്ധരിച്ചായിരുന്നു ഗുജറാത്ത് പൊലീസിന്റെ നടപടി. 

English Summary: R.B. Sreekumar gets interim bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com