ADVERTISEMENT

കൊൽക്കത്ത ∙ വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മാതൃകയിൽ ദുർഗാ പൂജ പന്തൽ. സുവർണ ജൂബിലി ആഘോഷിക്കുന്ന ശ്രീഭൂമി സ്പോർട്സ് ക്ലബ് ആണ് കൂറ്റൻ താഴികക്കുടവും ചുമർ ചിത്രങ്ങളുമുള്ള സെന്റ്പീറ്റേഴ്സ് ബസലിക്കയുടെ മാതൃക സൃഷ്ടിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുങ്ങിയ പൂജാ പന്തലുകളിൽ ഇത്തവണ ഏറ്റവും കൂടുതൽ കാണികളെ ആകർഷിക്കുന്നത് ശ്രീഭൂമിയുടെ പന്തലാണ്. 

ക്രൈസ്തവ ചിത്രങ്ങളുടെ മധ്യത്തിലാണ് ദുർഗാ ദേവിയുടെ അലങ്കരിച്ച പ്രതിമകളുള്ളത്. ലക്ഷങ്ങൾ പങ്കെടുക്കുന്ന ദുർഗാ പൂജയും പന്തൽ സന്ദർശനവും ബംഗാളിന്റെ മതസൗഹാർദത്തിന്റെ ഉദാഹരണം കൂടിയാണ്. നൂറിലധികം ശിൽപികൾ 2 മാസത്തിലധികം ജോലിയെടുത്താണ് പന്തൽ ഒരുക്കിയതെന്ന് ക്ലബ് പ്രസിഡന്റും ബംഗാൾ മന്ത്രിയുമായ സുജിത് ബോസ് പറഞ്ഞു. പന്തൽ സന്ദർശിക്കുന്നതോടെ വത്തിക്കാനിലെ അനുഭവം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൈക്കലാഞ്ചലോയുടെ ചിത്രത്തിന്റെ പകർപ്പും പന്തലിലുണ്ട്.

Content Highlights: Saint Peter's Basilica, Durga pooja panthal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com