ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ പാവപ്പെട്ടവനും ധനികനും തമ്മിലുള്ള അന്തരം വർധിക്കുന്നുവെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസംഗം വീണ്ടും ബിജെപിയെ വെട്ടിലാക്കി. നാഗ്പുരി‍ൽ ആർഎസ്എസ് അനുകൂല സംഘടനയുടെ വേദിയിലാണ് ഇത്തവണ ഗഡ്കരി തുറന്നടിച്ചത്. ഇന്ത്യ സമ്പന്നമായെങ്കിലും ജനങ്ങൾ ദരിദ്രരാണെന്ന് അദ്ദേഹം പറഞ്ഞു. 

പ്രസംഗം വിവാദമായതോടെ തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്നടർത്തിയെടുത്തു പ്രചരിപ്പിക്കുകയാണെന്ന് ഗഡ്കരി വിശദീകരിച്ചെങ്കിലും കോൺഗ്രസ് ഇത് ബിജെപിക്കെതിരെ ആയുധമാക്കി. നേരത്തേയും മുള്ളും മുനയുമുള്ള വാചകങ്ങൾ കൊണ്ട് ഗഡ്കരി ബിജെപിയുടെ നിലപാടുകളെ ചോദ്യം ചെയ്തിരുന്നു. അടുത്തകാലത്ത് ബിജെപിയുടെ ഉന്നത സമിതിയായ പാർലമെന്ററി ബോർഡിൽ നിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തിരുന്നു. 

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായെങ്കിലും ജനങ്ങൾ ദരിദ്രരാണെന്നാണ് ഗഡ്കരി പറഞ്ഞത്. പട്ടിണി, തൊഴിലില്ലായ്മ, ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, വിലക്കയറ്റം എന്നിവ ഇപ്പോഴും ജനങ്ങളെ കഷ്ടത്തിലാക്കുന്നു. – ഭാരത് വികാസ് പരിഷത് വേദിയിൽ അദ്ദേഹം പറഞ്ഞു. 

വാജ്പേയി, എൽ.കെ.അഡ്വാനി, ദീൻദയാ‍ൽ ഉപാധ്യായ എന്നിവർ നടത്തിയ ത്യാഗങ്ങളുടെ ഫലമാണ് നരേന്ദ്രമോദിക്കു കീഴിൽ ഇപ്പോൾ ബിജെപിക്കുണ്ടായിരിക്കുന്ന വളർച്ചയെന്ന് ഗഡ്കരി പ്രസംഗിച്ചിരുന്നു. വിദർഭയിൽ യുവ സംരംഭകരെ അഭിസംബോധന ചെയ്യവേ ഒരാളെ ഉപയോഗിച്ച ശേഷം വലിച്ചെറിയരുതെന്നും ഒരാളുടെ കൈ പിടിച്ചാൽ മുറുകെ പിടിക്കണമെന്നുമായിരുന്നു പരാമർശം. 

English Summary: Nitin Gadkari speech puts BJP in trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com