ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപ്രദേശിൽ ബിജെപി സർക്കാരിൽ അഴിച്ചുപണിയുണ്ടാകുമെന്ന സൂചനകൾക്കിടെ വന്യജീവി സങ്കേതത്തിൽ ഉന്നത നേതാക്കൾ രഹസ്യ യോഗം ചേർന്നത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കി. ശനിയാഴ്ചയാണ് ഭോപാലിൽ നിന്നകലെ രത്തപാനി വന്യജീവി സങ്കേതത്തിൽ 9 മണിക്കൂർ നീണ്ട യോഗം ചേർന്നത്. 

സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശി‌വരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമർ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് പട്ടേൽ, വീരേന്ദ്ര ഖട്ടിക്, ഫഗ്ഗൻ സിങ് കുലസ്തെ, മുൻ ജനറൽ സെക്രട്ടറി മുരളീധർ റാവു, സംസ്ഥാന മന്ത്രി നരോത്തം മിശ്ര, കൈലാഷ് വിജയ്‌വർഗിയ, സംസ്ഥാന പ്രസിഡന്റ് വി.ഡി.ശർമ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. 

പ്രമുഖരായ ചില മന്ത്രിമാരെ മാറ്റിനിർത്തിയതും യോഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നേതാക്കൾ പ്രതികരിക്കാതിരുന്നതുമാണ് അഭ്യൂഹങ്ങൾക്കു വഴി വച്ചത്. ചർച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പങ്കെടുത്ത നേതാക്കൾ പ്രതികരിച്ചില്ല.

English Summary: BJP leaders secret meeting in madhya pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com