ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ ഭൗതികശരീരം ജന്മനാടായ സയിഫായി ഗ്രാമത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ലക്ഷങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ‘നേതാജി അമർ രഹേ’ മന്ത്രണങ്ങൾക്കിടെ മകനും പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ചിതയ്ക്കു തീകൊളുത്തി.

പ്രതിരോധമന്ത്രിയും മൂന്നു തവണ യുപി മുഖ്യമന്ത്രിയും ആയിരുന്ന മുലായം ഡൽഹിയിലെ ആശുപത്രിയിൽ തിങ്കളാഴ്ചയാണു മരിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ലോക്സഭാ സ്പീക്കർ ഓം ബിർല, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ തുടങ്ങി ഒട്ടേറെ നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. 

English Summary: 'Netaji' Mulayam Singh Yadav cremated at native village Saifai, Uttarpradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com