ADVERTISEMENT

ബെംഗളൂരു∙ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സിക്കന്തർ ഭക്തിന്റെ 2 വയസ്സുള്ള മകളുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ബെംഗളൂരുവിൽ വിജയകരമായി പൂർത്തിയാക്കി. ഭക്തിന്റെ മകൾ അമിര സിക്കന്തർ ഖാൻ ആണു ഇലക്ട്രോണിക് സിറ്റിയിലെ നാരായണ ഹെൽത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയയായത്. ഇതോടെ ആശുപത്രിയിൽ വിജയകരമായി പൂർത്തിയായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണം 2000 ആയി.

English Summary: Bone marrow transplant for former pakistan player Sikandar Bakht daughter Amyra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com