ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിനു സാമ്പത്തിക പുരോഗതിയും ഐശ്വര്യവുമുണ്ടാകാൻ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നു  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നിർദേശം. 

രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ദൈവങ്ങളുടെ അനുഗ്രഹത്താൽ ഇതു മെച്ചപ്പെടുത്താമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. നിർദേശത്തിനെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ഹിന്ദുവിരുദ്ധ മുഖം മറയ്ക്കാനുള്ള ആംആദ്മി പാർട്ടിയുടെ ഈ നീക്കം തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ടാണെന്ന് അവർ പ്രതികരിച്ചു. 

നിലവിൽ വിനിമയത്തിലുള്ള നോട്ടുകൾ മാറ്റേണ്ടെന്നും ഓരോ മാസവും പുതുതായി പ്രിന്റ് ചെയ്യുന്ന നോട്ടുകളിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുകയാണു വേണ്ടതെന്നും കേജ്‌രിവാൾ പറഞ്ഞു. അദ്ദേഹത്തെ പിന്തുണച്ച് എഎപിയുടെ മറ്റു നേതാക്കളും രംഗത്തെത്തി.

English Summary: Include photos of Lakshmi and Ganesha on currency notes: Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com