ADVERTISEMENT

ന്യൂഡൽഹി ∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലെ സുപ്രീം കോടതി വിധി അടുത്തയാഴ്ചയുണ്ടാകും. ഹർജികൾ പരിഗണിച്ച ബെഞ്ചിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് നവംബർ 8നു വിരമിക്കുമെന്നതിനാൽ അതിനു മുൻപു വിധിയുണ്ടാകുമെന്നു കരുതുന്നു.

ഉയർന്ന പെൻഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽമന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) നൽകിയ ഹ‍ർജികളാണ് പരിഗണിച്ചത്. ഓഗസ്റ്റ് 11നു വാദം പൂർത്തിയായി. ചീഫ് ജസ്റ്റിസ് ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചിൽ വിധിന്യായം എഴുതുന്നത് ആരാണെന്നു വ്യക്തമായിട്ടില്ല.

ജസ്റ്റിസ് ലളിത് വിരമിക്കുന്ന എട്ടിനകം വിധി പറയാനാകാത്ത അസാധാരണ സാഹചര്യമുണ്ടായാൽ അതിനു മുൻപായി വിധിന്യായത്തിൽ അദ്ദേഹം ഒപ്പിടും. ഏതായാലും എട്ടിനകം കേസിലെ വിധി തയാറാകുമെന്നു വ്യക്തം. ചീഫ് ജസ്റ്റിസ് തന്നെ വിധി പറയുമെന്ന കണക്കുകൂട്ടലിലാണ് അഭിഭാഷകർ.

English Summary: PF pension verdict next week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com