ADVERTISEMENT

ന്യൂഡൽഹി ∙ വനിതാ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് നടക്കുന്ന ഓൺലൈൻ അതിക്രമങ്ങളിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇത് തടയാൻ കാര്യക്ഷമമായ സംവിധാനമുണ്ടാകണം. ഇരകളാകുന്നവരുടെ പരാതികൾ കൈകാര്യം ചെയ്യാൻ മികച്ച പരാതി പരിഹാര രീതിയും ആവശ്യമാണ്. 

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’യുമായി ബന്ധപ്പെട്ട് ‘ദ് വയർ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളും അവ പിൻവലിക്കേണ്ടി വന്ന സാഹചര്യവും അസ്വസ്ഥപ്പെടുത്തുന്നതാണ്. അന്വേഷണാത്മക ജേണലിസത്തിൽ അധിക കരുതൽ വേണമെന്നും സംഘടന ചൂണ്ടിക്കാട്ടി.

English Summary: Editors guild demands online attack on woman media persons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com