ADVERTISEMENT

ന്യൂഡൽഹി ∙ ദീപാവലി അവധിക്കുശേഷം ഇന്നു വീണ്ടും തുറക്കാനിരിക്കെ, ഈയാഴ്ച സുപ്രീം കോടതിക്ക് നിർണായകം. പൗരത്വ നിയമത്തെ ചോദ്യം ചെയ്തുള്ള 232 ഹർജികൾ അടക്കം പ്രധാന വിഷയങ്ങൾ ഇന്നു പരിഗണിക്കും. എല്ലാ ജില്ലകളിലും പ്രത്യേക അഴിമതി വിരുദ്ധ കോടതികൾ, വോട്ടിങ് യന്ത്രത്തിൽ നിന്നു പാർട്ടി ചിഹ്നങ്ങൾ ഒഴിവാക്കുക തുടങ്ങിയ ഹർജികൾ ഇന്നു പരിഗണിക്കും. മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട ഹർജി നാളത്തേക്കു ലിസ്റ്റ് ചെയ്തിട്ടുണ്ട്.

നവംബർ 8നു ചീഫ് ജസ്റ്റിസ് യു.യു.ലളിത് വിരമിക്കാനിരിക്കെ , ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ഹർജിയിലും ഈയാഴ്ച തന്നെ വിധിയുണ്ടാകും. 

സാമ്പത്തികം അടിസ്ഥാനമാക്കിയുള്ള മുന്നാക്ക സംവരണ വിഷയവും കോടതിവിധി പറയാൻ മാറ്റിയിരിക്കുകയാണ്. സ്വർണക്കള്ളക്കടത്തു കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യം നവംബർ 3നു സുപ്രീം കോടതി പരിഗണിക്കും.

 

 

English Summary: CAA plea hearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com