ADVERTISEMENT

ന്യൂഡൽഹി ∙ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്ന ഗ്യാൻവാപി മസ്ജിദ് പരിസരത്തു കണ്ടെത്തിയതായി പറയുന്ന ശിവലിംഗം സംരക്ഷിക്കണമെന്ന് നിർദേശിച്ചുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവു തുടരും. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ, മസ്ജിദ് കമ്മിറ്റിയുടെ ഹർജി കാര്യമില്ലാത്തതാണെന്നു ഹിന്ദുവിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത്ത് കുമാർ പറഞ്ഞു. അഭിഭാഷക കമ്മിഷണറെ നിയോഗിക്കുന്ന കാര്യത്തിൽ എതിർപ്പ് അറിയിക്കുന്ന മസ്ജിദ് വിഭാഗം ഈ കമ്മിഷനു മുൻപിൽ ഹാജരാകുന്നുണ്ടെന്നും ഹിന്ദുവിഭാഗം ചൂണ്ടിക്കാട്ടി. 

വാദങ്ങൾ തള്ളിയ മസ്ജിദ് കമ്മിറ്റി, ഹിന്ദുവിഭാഗത്തിനു മറുപടി നൽകാൻ കൂടുതൽ സമയം തേടി. അഭിഭാഷക കമ്മിഷണറെ നിയോഗിക്കുന്നതിനെതിരായ ഹർജിയിൽ ഉറച്ചു നിൽക്കുന്നതായി മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹുഫേസ അഹമ്മദി പറഞ്ഞു.

മസ്ജിദ് പരിസരത്തു നിത്യാരാധനയ്ക്ക് അനുമതി തേടി ഹിന്ദുവിഭാഗം ഹർജി നൽകിയതിനെ തുടർന്നായിരുന്നു സർവേയ്ക്കു വാരാണസി കോടതി ഉത്തരവിട്ടത്. 

 

English Summary: SC extends order over protected area at Gyanvapi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com