ADVERTISEMENT

ഹൈദരാബാദ് ∙ തെലുങ്കുസിനിമയിലെ നിത്യഹരിതനായകനും സൂപ്പർസ്റ്റാറുമായിരുന്ന കൃഷ്ണ (80) വിടവാങ്ങി. ടോളിവുഡിലെ സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പിതാവാണ്. ഖട്ടമനേനി ശിവരാമ കൃഷ്ണ എന്ന കൃഷ്ണ 1960 കളിലാണ് തെലുങ്കുസിനിമയിൽ അരങ്ങേറിയത്. ഗുണ്ടൂർ സ്വദേശിയാണ്. 350 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. നിർമാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും വിജയം നേടിയ കൃഷ്ണയെ 2009 ൽ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1989 ൽ എല്ലൂർ ലോക്സഭ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് പാർലമെന്റംഗവുമായി.

എൻ.ടി.രാമറാവു, നാഗേശ്വര റാവു എന്നീ മഹരാഥൻമാർക്കു ശേഷം ദീർഘകാലം തെലുങ്കുസിനിമയെ നയിച്ചത് കൃഷ്ണയും ശോഭൻ ബാബുവുമായിരുന്നു. ചിരഞ്ജീവി യുഗം ആരംഭിക്കുന്നതു വരെ തെലുങ്കിലെ വിജയ സിനിമകളുടെ ഫോർമുല രചിക്കാൻ കൃഷ്ണയ്ക്കു കഴിഞ്ഞു. കഥാപാത്രങ്ങളിൽ മാത്രമല്ല സിനിമയുടെ സാങ്കേതിക രംഗത്തും കൃഷ്ണ പരീക്ഷണങ്ങൾ കൊണ്ടുവന്നു.

കൃഷ്ണ നായകനായി അഭിനയിച്ച ഏജന്റ് ഗോപി, രഹസ്യ ഗുഡാചാരി തുടങ്ങിയ ചിത്രങ്ങൾ കൃഷ്ണയ്ക്ക് ജെയിംസ് ബോണ്ട് പരിവേഷം ചാർത്തിക്കൊടുത്തു. പരേതരായ ഇന്ദിരാദേവിയും വിജയനിർമലയുമാണ് ഭാര്യമാർ. വിജയനിർമല മലയാള സിനിമ ‘ഭാർഗവി നിലയ’ത്തിലെ നായികയായിരുന്നു.  മൂത്തമകനും നടനും നിർമാതാവുമായ രമേഷ് ബാബു കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്. മകൾ മഞ്ജുളയും നടിയാണ്.

English Summary: Veteran Actor Krishna, Mahesh Babu's Father, Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com