രാഹുലിന്റെ രൂപം സദ്ദാമിനെപ്പോലെ: അസം മുഖ്യമന്ത്രി; നിലവാരമില്ലാത്ത ട്രോൾ എന്ന് കോൺഗ്രസ്

Rahul Gandhi | Photo: Twitter, @INCIndia
രാഹുൽ ഗാന്ധി (Photo: Twitter, @INCIndia)
SHARE

അഹമ്മദാബാദ് ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടാൽ സദ്ദാം ഹുസൈനെപ്പോലെയുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുഖ്യമന്ത്രി നിലവാരമില്ലാത്ത ‘ട്രോൾ’ ആയി തരംതാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റാലിയിലാണ് അസം മുഖ്യമന്ത്രി രാഹുലിന്റെ താടിവളർത്തിയ രൂപത്തെപ്പറ്റി കളിയാക്കി പറഞ്ഞത്. ‘രാഹുലിന്റെ രൂപം ഇറാഖ് മുൻ ഭരണാധികാരി സദ്ദാം ഹുസൈനെ ഓർമിപ്പിക്കുന്നു. രൂപം മാറ്റണമെങ്കിൽ സർദാർ പട്ടേലിനെയോ മഹാത്മാ ഗാന്ധിയെയോ നെഹ്റുവിനെയോ പോലെ ആവാമല്ലോ. എന്തിന് സദ്ദാം ഹുസൈനെപ്പോലെ മുഖഛായ മാറ്റണം?’ 

കോൺഗ്രസ് സംസ്കാരത്തിന് ഇന്ത്യയിലെ ജനങ്ങളുമായി ബന്ധം കുറവാണെന്നതിന്റെ തെളിവാണിതെന്നും ഹിമന്ത പറഞ്ഞു. ഗുജറാത്തിന്റെ വികസനത്തിനെതിരെ ഗൂഢാലോചന നടത്തിയ മേധാ പട്കർ മഹാരാഷ്ട്രയിൽ ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കെടുത്തെന്നും ഹിമന്ത പറഞ്ഞു. ഹിമന്തയുടെ വാക്കുകൾ പ്രതികരണം അർഹിക്കുന്നതല്ലെന്നും പൊതുപരിപാടികളിൽ മര്യാദ കാത്തുസൂക്ഷിക്കണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. 

English Summary: "Face Turning Into Saddam Hussein": Himanta Biswa Sarma's Dig At Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA