നാഗ്പുർ ∙ സർക്കാരിന്റെ പക്കലുള്ള 15 വർഷം പൂർത്തിയാക്കിയ എല്ലാ വാഹനങ്ങളും പൊളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇതിന്റെ നയരേഖ സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നാഗ്പുരിൽ കാർഷിക പ്രദർശനവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 2 പ്ലാന്റുകൾ ഹരിയാനയിലെ പാനിപ്പത്തിൽ തുടങ്ങിയിട്ടുണ്ടെന്നു പറഞ്ഞ ഗഡ്കരി, അവിടെ കാർഷിക അവശിഷ്ടങ്ങൾ ഉപയോഗിച്ച് എഥനോളും ജൈവ റോഡ് നിർമാണവസ്തുവും ഉൽപാദിപ്പിക്കുമെന്നും പറഞ്ഞു. ഇത് കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു മൂലം ഉത്തരേന്ത്യയിൽ ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary: 15 year old government vehicles will be scrapped says union minister Nitin Gadkari