ADVERTISEMENT

സമുദായ, ജാതി രാഷ്ട്രീയത്തിന്റെ മിടിപ്പുനോക്കി വോട്ടർമാരെ ഒപ്പം നിർത്താൻ പാർട്ടികൾ. ഗുജറാത്തിലുടനീളം മോദിക്കുള്ള പ്രഭാവത്തിനു പുറമേ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഹാർദിക് പട്ടേൽ എന്നിവരുടെ ബലത്തിൽ പട്ടേൽ സമുദായത്തെ ഒപ്പം നിർത്തി നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണു ബിജെപി.

2017 ൽ പട്ടേൽ സമുദായത്തിൽനിന്നു ലഭിച്ച പിന്തുണ ഇക്കുറി ഉണ്ടായേക്കില്ലെന്നു കണക്കുകൂട്ടുന്ന കോൺഗ്രസ് മുൻ മുഖ്യമന്ത്രി മാധവ്സിങ് സോളങ്കി എൺപതുകളുടെ അവസാനം പരീക്ഷിച്ച ‘ഖാം’ (KHAM - ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്‍ലിം) ഫോർമുല പൊടിതട്ടിയെടുത്തിരിക്കുകയാണ്.

നഗര മേഖലകളിൽ ഡൽഹി മോഡൽ ഭരണം വാഗ്ദാനം ചെയ്യുന്ന ആം ആദ്മി ഗ്രാമീണ മേഖലകളിൽ പുതിയൊരു ഫോർമുല പരീക്ഷിക്കുന്നു– ഒടിപി. ഇതര പിന്നാക്ക വിഭാഗക്കാർ (ഒബിസി), ഗോത്ര വിഭാഗം (ട്രൈബൽ), പട്ടേൽ എന്നതിന്റെ ചുരുക്കെഴുത്താണിത്. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഇസുധൻ ഗഢ്‌വിയെ ആണ് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥി. ഹാർദിക് പട്ടേലിനു പുറമേ ഭഗവൻ ബാറാദ് (അഹിർ വിഭാഗം), മോഹൻ റാഠ്‌വ (ഗോത്ര വിഭാഗം) എന്നിവർ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയിൽ ചേർന്നിരുന്നു. ഇവരുടെ സ്വാധീനമേഖലകളിൽ പകരക്കാരെ കണ്ടെത്തുന്നതിൽ കോൺഗ്രസ് പൂർണമായി വിജയിച്ചിട്ടില്ല.

English Summary: BJP, Congress and AAP's Election Strategy at Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com