ബാലികയെ പീഡിപ്പിച്ച യുവാവിനെ ഗ്രാമസഭ വിട്ടയച്ചു; വിവാദത്തെ തുടർന്ന് കേസെടുത്തു

Child-abuse
പ്രതീകാത്മക ചിത്രം
SHARE

പട്ന ∙ അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ഗ്രാമസഭ 5 ഏത്തമിടൽ ശിക്ഷ നൽകി വിട്ടയച്ചു. സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തു. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. പെൺകുട്ടിക്ക് ചോക്ലേറ്റ് നൽകാമെന്നു പറഞ്ഞ് പോൾട്രി ഫാമിലേക്കു കൂട്ടിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്. യുവാവിനെ കയ്യോടെ പിടികൂടിയ നാട്ടുകാർ ഗ്രാമസഭയ്ക്കു മുന്നിൽ ഹാജരാക്കി. പീഡനമൊന്നും നടന്നിട്ടില്ലെന്നു വിധിച്ച ഗ്രാമസഭ ഏത്തമിടൽ ശിക്ഷ നൽകി വിട്ടയച്ചു. പൊലീസിൽ അറിയിക്കേണ്ട കാര്യമില്ലെന്നും തീരുമാനിച്ചു. ഏത്തമിടൽ ശിക്ഷയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്.

Content Highlights: Child abuse

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.