31 മാസത്തിന് ശേഷം ജയിൽ മോചിതനായി ആനന്ദ് തേൽതുംബ്ഡെ

anand-teltumbde-7
ജയിലിൽനിന്നു പുറത്തെത്തിയ ആനന്ദ് തേൽതുംബ്ഡെയെ (ഇടത്) സുഹൃത്തുക്കൾ സ്വീകരിച്ചപ്പോൾ. ചിത്രം: പിടിഐ
SHARE

മുംബൈ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടര വർഷം മുൻപ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതു മുതൽ തടവിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെ (73) ജയിൽ മോചിതനായി. ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയുള്ള എൻഐഎയുടെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. 

31 മാസത്തിന് ശേഷം ജയിൽ മോചിതനായതിൽ സന്തോഷമുണ്ടെന്നും മനുഷ്യാവകാശപ്രവർത്തകരുടെ മേൽ കേസ് ചുമത്തിയതു നിർഭാഗ്യകരമാണെന്നും തേൽതുംബ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2017ൽ ഉണ്ടായ ഭീമ–കൊറേഗാവ് കലാപത്തിനു കാരണം മനുഷ്യാവകാശപ്രവർത്തകർ സംഘടിപ്പിച്ച ദലിത് സംഗമമാണെന്നാണ് എൻഐഎ ആരോപണം. 

English Summary: Anand Teltumbde released from jail

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.