ഭ്രമണപഥങ്ങൾ തമ്മിൽ ദൂരം 219 കിലോമീറ്റർ; ഉപഗ്രഹങ്ങളുമായി ‘ഷട്ടിലടിച്ച്’ പിഎസ്എൽവി

pslv-c54
9 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിൽ നിന്നു കുതിച്ചുയരുന്ന പിഎസ്എൽവി സി 54 റോക്കറ്റ്.
SHARE

ചെന്നൈ ∙ വളരെ അകലെയുള്ള ഭ്രമണപഥങ്ങളിൽ ഒരേ വിക്ഷേപണ വാഹനം ഉപയോഗിച്ച് ഉപഗ്രഹങ്ങൾ എത്തിക്കുകയെന്ന അതുല്യ നേട്ടവും പിഎസ്എൽവി-സി 54 ദൗത്യവിജയത്തോടെ ഐഎസ്ആർഒയ്ക്കു സ്വന്തം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഓഷൻസാറ്റ് (1172 കിലോ) ഉൾപ്പെടെ 9 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ച ദൗത്യം പരിപൂർണ വിജയമെന്നും ഭ്രമണപഥം മാറ്റുന്നതിനായി പി എസ്എൽവി റോക്കറ്റിൽ ആദ്യമായി 2 ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ (ഒസിടി) ഉപയോഗിച്ചതായും ഐഎസ്ആർഒ മേധാവി എസ്.സോമനാഥ് പറഞ്ഞു.

ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്നലെ രാവിലെ 11.56 നായിരുന്നു വിക്ഷേപണം. വലുപ്പമേറിയ ഓഷൻസാറ്റ് 732 കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം ഒസിടി ഉപയോഗിച്ച് 513 കിലോമീറ്റർ താഴ്ത്തിയാണു മറ്റ് ചെറുഉപഗ്രഹങ്ങൾ വിന്യസിച്ചത്. ഇതുവരെ നടത്തിയിട്ടുള്ള സംഘഉപഗ്രഹ വിക്ഷേപങ്ങൾ അടുത്തുള്ള ഭ്രമണപഥങ്ങളിൽ ആയിരുന്നു.

നയതന്ത്ര പ്രാധാന്യമുള്ള ഇന്ത്യ-ഭൂട്ടാൻ ഉപഗ്രഹം ‘ഐഎൻഎസ് 2ബി’യാണ് അവസാനം വേർപെട്ടത്. ഉഭയകക്ഷി സഹകരണ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണിതെന്നും സോമനാഥ് പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെയും ഉപയോഗത്തിനായി ഐഎസ്ആർഒ വികസിപ്പിച്ചതാണ് ഓഷൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമായ ഇഒഎസ്–6. മലയാളിയായ എസ്.ആർ.ബിജുവായിരുന്നു മിഷൻ ഡയറക്ടർ.

English Summary: ISRO Launches Oceansat, 8 Other Satellites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS