പൊലീസിനോട് ഉടക്കി; ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ അറസ്റ്റിൽ

Azif Mohammad Khan, Arif Mohammad Khan
ആസിഫ് മുഹമ്മദ് ഖാൻ, ആരിഫ് മുഹമ്മദ് ഖാൻ
SHARE

ന്യൂഡൽഹി ∙ പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 

ഡൽഹി കോർപറേഷനിലേക്ക് ഡിസംബർ 4നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ആസിഫ് മുഹമ്മദ് ഖാന്റെ മകൾ ആരിബ ഖാൻ ഷഹീൻബാഗിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയില്ലാതെ ജാമിയ നഗറിൽ യോഗം നടത്തുകയും ഇതു തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആസിഫ് പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തതായി ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.

പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള എഎപി പ്രവർത്തകരുടെ ശ്രമം തടയാനെത്തിയപ്പോൾ പൊലീസ് അകാരണമായി ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം. വീട്ടിലെത്തിയ പൊലീസ് സംഘം ബലംപ്രയോഗിച്ചാണ് പിതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരിബ ആരോപിച്ചു.

English Summary: Asif Mohammad Khan, brother of Governor Arif Mohammad Khan arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS