പാഴ്സൽ ഗോഡൗണുകളിൽ സ്നിഫർ നായ്ക്കൾ വേണം: തമിഴ്നാട് പൊലീസ്

dog
SHARE

ചെന്നൈ ∙ കോയമ്പത്തൂർ, മംഗളൂരു സ്ഫോടന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ കുറിയർ, പാഴ്സൽ സ്ഥാപനങ്ങളുടെ ഗോഡൗൺ, വെയർഹൗസ് എന്നിവിടങ്ങളിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച സ്നിഫർ നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്താൻ പൊലീസ് നിർദേശിച്ചു. 

സ്ഫോടനക്കേസുകളിലെ പ്രതികൾ ഓൺലൈനായും കുറിയർ വഴിയും സ്ഫോടന വസ്തുക്കളിൽ നിറയ്ക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

പൊട്ടാസ്യം നൈട്രേറ്റ്, അമോണിയം നൈട്രേറ്റ്, സൾഫർ തുടങ്ങിയവ ആരെങ്കിലും ഓർഡർ ചെയ്തിട്ടുണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന് ഇ–കൊമേഴ്സ് കമ്പനികൾക്കും മറ്റു ഷോപ്പിങ് വെബ്സൈറ്റുകൾക്കും പൊലീസ് നിർദേശം നൽകി. 

ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകൾ കുറിയർ വഴി കടത്താൻ ശ്രമിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Sniffer dogs needed in parcel godowns says Tamilnadu police

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.