അമേഠിയിൽ മത്സരിക്കുമോ?; തീരുമാനിക്കാൻ ഒന്നരക്കൊല്ലം കൂടിയില്ലേയെന്ന് രാഹുൽ

HIGHLIGHTS
  • ഗെലോട്ടും സച്ചിനും പാർട്ടിക്ക് മുതൽക്കൂട്ട്
rahul-gandhi-6
(1) മധ്യപ്രദേശിലെ ഇൻഡോറിൽ ഭാരത് ജോഡോയാത്രയ്ക്കിടെ സൈക്കിൾ ചവിട്ടുന്ന രാഹുൽ ഗാന്ധി. (2) രാഹുൽ ഗാന്ധി
SHARE

ഇൻഡോർ ∙ അമേഠിയിൽ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും ഒന്നരവർഷമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇപ്പോൾ തന്റെ മുന്നിലുള്ളത് ഭാരത് ജോഡോ യാത്ര മാത്രമാണെന്ന് രാഹുൽ വ്യക്തമാക്കി.

ഡൽഹിയിലെ അധികാരത്തിലേക്കുള്ള വഴി ഉത്തർപ്രദേശിലൂടെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെ വാരാണസിയിലാണ് മത്സരിക്കുന്നതെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ പത്രസമ്മേളനത്തിൽ ചോദ്യം ഉയർന്നപ്പോഴാണ് രാഹുൽ ഇങ്ങനെ പ്രതികരിച്ചത്. തലക്കെട്ട് സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. യാത്രാ ലക്ഷ്യത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണു മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു. 

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പോരിനെപ്പറ്റിയുള്ള ചോദ്യത്തിന് ഇരുവരും പാർട്ടിക്ക് മുതൽക്കൂട്ടാണെന്നായിരുന്നു മറുപടി. ഇവർ തമ്മിലുള്ള പ്രശ്നം ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നും രാഹുൽ പറഞ്ഞു.

English Summary: Decision to contest again from Amethi would be taken after one or one-and-a-half years: Rahul Gandhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.