ന്യൂഡൽഹി ∙ ജഡ്ജിമാരുടെ സീനിയോറിറ്റിയിൽ ഇടങ്കോലിടാൻ കൊളീജിയം ശുപാർശകളിൽ ചിലതു കേന്ദ്രസർക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് സുപ്രീം കോടതി ആരോപിച്ചു. കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകളിൽ ചിലത് അംഗീകരിക്കുകയും ചിലതു തടഞ്ഞുവയ്ക്കുകയുമാണു സർക്കാർ.
സീനിയോറിറ്റിക്കു തടയിടുന്നതാണ് നടപടി. ഈ തരംതിരിക്കൽ ശരിയല്ല. പല ഘടകങ്ങൾ പരിഗണിച്ചാണ് സുപ്രീം കോടതി പേരുകൾ ശുപാർശ ചെയ്യുന്നതെന്നും അതൃപ്തി പരസ്യമാക്കിക്കൊണ്ട് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയോടു പറഞ്ഞു.
English Summary: "Don't Make Us...": Supreme Court To Centre On Judges' Appointment Delays