ADVERTISEMENT

ന്യൂഡൽഹി∙ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (പിഐഐ) ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ്ക്രോസും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. ഫൊട്ടോഗ്രാഫി വിഭാഗത്തിൽ, മലയാള മനോരമ തൃശൂർ യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ വിഷ്ണു വി. നായർ പ്രത്യേക പരാമർശം നേടി. ഒന്നാം സ്ഥാനം (1 ലക്ഷം രൂപ) പി.പി. ദീപുവിനാണ് (ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്, തിരുവനന്തപുരം). ബി. മുരളീകൃഷ്ണൻ(മാതൃഭൂമി), പ്രശാന്ത് ഖരോട്ടെ(ലോക്മാത ടൈംസ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇ.വി. രാഗേഷ്, എ.കെ. ശ്രീജിത്ത്(ഇരുവരും മാതൃഭൂമി) എന്നിവരും പ്രത്യേക പരാമർശത്തിന് അർഹരായി.

ലേഖന വിഭാഗത്തിൽ ദി ഇന്ത്യൻ എക്സ്പ്രസിലെ ഐശ്വര്യ മൊഹന്തിയാണ് ഒന്നാം സ്ഥാനം നേടിയത്. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഒഡീഷയിലെ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചു നടത്തിയ അന്വേഷണ പരമ്പരയാണ് ഐശ്യരയെ അവാർഡിന് അർഹയാക്കിയത്. 

രണ്ടാംസ്ഥാനം(75,000 രൂപ) പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിലെ എം.എൻ. പാർഥ്, മൂന്നാം സ്ഥാനം (40,000 രൂപ) സ്ക്രോളിലെ മൃദുല ചാരി എന്നിവർക്കു ലഭിച്ചു.  ഐസിആർസി റീജനൽ ഡെലിഗേഷൻ ഹെഡ് കെ.എ. ഒമർ, ദ് വീക്ക് റസിഡന്റ് എഡിറ്റർ ആർ. പ്രസന്നൻ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ശശി നായർ എന്നിവർ പ്രസംഗിച്ചു.

English Summary:  Vishnu V Nair wins Special mention in PII National Media award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com