ന്യൂഡൽഹി ∙ വംശനാശഭീഷണിയുള്ള പക്ഷിയായ ‘ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന്റെ’ കാര്യത്തിൽ പ്രോജക്ട് ടൈഗർ മാതൃകയിൽ നടപടികൾ സാധ്യമാണോയെന്നു സുപ്രീം കോടതി ആരാഞ്ഞു. ഇക്കാര്യം വനം പരിസ്ഥിതി മന്ത്രാലയവുമായി ആലോചിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയോടു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന്റെ കാര്യത്തിൽ നേരത്തേ സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ തൽസ്ഥിതി റിപ്പോർട്ട് പുതുക്കി നൽകാൻ നാലാഴ്ചത്തെ സമയം അനുവദിച്ചു. രാജസ്ഥാനിലും ഗുജറാത്തിലുമാണ് ഈ അപൂർവ പക്ഷിയെ കണ്ടുവരുന്നത്.
English Summary: Can there be a project great indian bustard to protect endangered species asks supreme court to central government