ADVERTISEMENT

ഹൈദരാബാദ് ∙ വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിളയുടെ വാഹനം പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം. വാറങ്കലിലെ പദയാത്രയ്ക്കിടെ തന്റെ കാരവൻ ആക്രമിച്ചതിൽ പ്രതിഷേധിക്കാനാണ് ശർമിള പാർട്ടി പ്രവർത്തകർക്കൊപ്പം സ്വയം കാറോടിച്ച് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ ഔദ്യോഗിക വസതിയിലെത്തിയത്. ശർമിളയുടെ വാഹനം പൊലീസ് തടഞ്ഞെങ്കിലും പുറത്തിറങ്ങാൻ അവർ തയാറായില്ല. തുടർന്ന് ശർമിളയെ കാറിലിരുത്തി പൊലീസ് സംഘം ക്രെയിനുപയോഗിച്ച് വണ്ടി കെട്ടിവലിച്ചു നീക്കി. ഇവരെ പിന്നീട് എസ്.ആർ.നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

തിങ്കളാഴ്ചയാണ് വാറങ്കലിൽ ശർമിളയുടെ പദയാത്രയ്ക്കു നേരെ ടിആർഎസ് പ്രവർത്തകർ ആക്രമണം നടത്തിയത്. കാരവനും തകർത്തു.തെലങ്കാനയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും പിതാവ് വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മാതൃകയിൽ പദയാത്ര നടത്തുകയാണ് ശർമിള ഇപ്പോൾ. 3500 കിലോമീറ്റർ ഇതുവരെ പിന്നിട്ടു.

 

English Summary: Telangana's YS Sharmila Gets Bail, Cops Had Towed Car With Her Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com