ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 60 ശതമാനത്തിലേറെ പോളിങ്ങെന്നു പ്രാഥമിക കണക്കുകൾ. അവസാന കണക്കു വരുമ്പോൾ വ്യത്യാസമുണ്ടായേക്കും. ഗ്രാമപ്രദേശങ്ങളിൽ പോളിങ് ശക്തമായിരുന്നെങ്കിലും നഗരങ്ങളിൽ മന്ദഗതിയിലായിരുന്നു. കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല. അക്രമികൾ തന്റെ വാഹനം തകർത്തതായി നവ്‌സാരിയിലെ വൻസ്ഡയിൽ ബിജെപി സ്ഥാനാർഥി പീയൂഷ് ഭായ് പട്ടേൽ പരാതിപ്പെട്ടു.

ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി ഇസുധൻ ഗഢ്‌വി അടക്കം പ്രമുഖർ ആദ്യഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി രാജ്കോട്ടിൽ വോട്ടു രേഖപ്പെടുത്തി. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, മധ്യപ്രദേശ് ഗവർണർ മങ്കുഭായ് പട്ടേൽ എന്നിവരടക്കമുള്ള പ്രമുഖരും വോട്ടു ചെയ്തു.

കച്ച്–സൗരാഷ്ട്ര മേഖലകളിലും ദക്ഷിണ ഗുജറാത്തിലുമായിരുന്നു ആദ്യഘട്ടം പോളിങ്. 89 സീറ്റുകളിലായി 788 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 27 വർഷമായി ഭരണത്തിലുള്ള ബിജെപിക്കും പ്രതിപക്ഷമായ കോൺഗ്രസിനും വെല്ലുവിളിയായി ആം ആദ്മി പാർട്ടി രംഗത്തുണ്ട്.

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ 51 കിലോമീറ്റർ റോഡ് ഷോ നടത്തി. ഗുജറാത്ത് രാമഭക്തരുടെ നാടാണെന്നും താൻ രാവണനാണെന്ന കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ പരാമർശം അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Gujarat Assembly Election 2022: First phase of polling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com