ADVERTISEMENT

പുർണിയ∙ അപൂർവയിനം പല്ലിയുമായി 5 പേർ പൊലീസിന്റെ പിടിയിലായി. വന്യജീവിസംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 3 വിഭാഗത്തിൽപെടുന്ന, അതീവ വംശനാശ ഭീഷണി നേരിടുന്ന ടോകെ ഗെക്കോ ഇനത്തിൽപെടുന്നതാണിത്. ഏഷ്യയിലും പസിഫിക് ദ്വീപുകളിലും വനമേഖലയി‍ലാണു സാധാരണ കണ്ടുവരുന്നത്.

രഹസ്യ വിവരത്തെ തുടർന്ന്, ബിഹാറിലെ പുർണിയയിൽ മെഡിക്കൽ സ്റ്റോറിൽ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. ബംഗാളിൽനിന്നു ഡൽഹിയിലേക്കു കടത്താനായിരുന്നു ശ്രമം. രാജ്യാന്തര വിപണിയി‍ൽ ഒരു കോടിയിലധികം രൂപ വിലയുണ്ടെന്നു പൊലീസ് പറഞ്ഞു. നിരോധിത കോഡീൻ അടങ്ങിയ 50 പാക്കറ്റ് കഫ് സിറപ്പും ഇവിടെ നിന്നു പിടിച്ചെടുത്തു.

English Summary: Rare Tokay Gecko lizard seized in bihar; 5 arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com