ഇ–റുപ്പിക്ക് പൂർണ സ്വകാര്യത കിട്ടില്ല; റിസർവ് ബാങ്കിന്റെ രേഖയിൽ പരാമർശം

erupee-4
SHARE

ന്യൂഡൽഹി ∙ അച്ചടിച്ച കറൻസി ഉപയോഗത്തിന്റെ സ്വകാര്യത റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പിയിൽ ലഭിക്കില്ല. പരീക്ഷണ ഇടപാടിനു മുന്നോടിയായി കഴിഞ്ഞ മാസമിറക്കിയ രേഖയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 

ഡിജിറ്റൽ കറൻസിയുടെ പ്രധാന സവിശേഷതയായി പറയുന്നത് സ്വകാര്യത കിട്ടുമെന്നതാണ്. അക്കൗണ്ടിലെ പണം ചെലവഴിച്ചാലും കറൻസി നൽകുന്നതു പോലെയാണ്. വോലറ്റ് വഴിയായതിനാൽ ഇടപാട് ബാങ്ക് സ്റ്റേറ്റ്മെന്റിൽ രേഖപ്പെടുത്തില്ല. എന്നാൽ, ഒരു ഡിജിറ്റൽ കറൻസിക്കും പൂർണ സ്വകാര്യത ഉറപ്പാക്കാനാകില്ലെന്ന് ആർബിഐ പറയുന്നു. എല്ലാ ഡിജിറ്റൽ ഇടപാടുകളും ഏതെങ്കിലും രേഖയിലുണ്ടാകും (ലോഗ്). 

യൂറോപ്യൻ സെൻട്രൽ ബാങ്ക് നടത്തിയ പരീക്ഷണവും ഉദാഹരണമായി ആർബിഐ കാണിച്ചിട്ടുണ്ട്. ചെറിയ തുകകളുടെ ഇടപാടുകൾക്ക് അനോണിമിറ്റി വൗച്ചറുകൾ നൽകും. വലിയ ഇടപാടുകൾ നിരീക്ഷിക്കപ്പെടും. ഇന്ത്യയും ഇതു സ്വീകരിച്ചേക്കാം.

Content Highlight: e Rupee, Reserve Bank of India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.