ADVERTISEMENT

ന്യൂഡൽഹി ∙ ഭാരത് ജോഡോ യാത്ര, അടുത്ത വർഷം നടക്കുന്ന പ്ലീനറി സമ്മേളനം എന്നിവയെക്കുറിച്ചു ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ സ്റ്റീയറിങ് കമ്മിറ്റി യോഗം തിങ്കളാഴ്ച ചേരും. മല്ലികാർജുൻ ഖർഗെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ ആദ്യ യോഗമാണിത്. ഈ മാസം ഏഴിനാരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകൾക്കു രൂപം നൽകാനുള്ള പാർലമെന്ററി പാർട്ടി യോഗം സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നു ചേരും.

പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖർഗെ ഒഴിഞ്ഞെങ്കിലും ശീതകാല സമ്മേളനത്തിൽ കൂടി ആ പദവിയിൽ അദ്ദേഹം തുടരട്ടെയെന്നും അടുത്ത വർഷമാദ്യം ബജറ്റ് സമ്മേളനത്തിൽ പുതിയ പ്രതിപക്ഷ നേതാവിനെ നിയോഗിക്കാമെന്നുമുള്ള ചിന്ത പാർട്ടിക്കുണ്ട്.

English Summary: First streering committee meeting headed by Mallikarjun Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com