എക്സിറ്റ് പോൾ: ഗുജറാത്തിൽ ബിജെപി; ഹിമാചലിൽ ഇഞ്ചോടിഞ്ച്

gujarat-shilaj-anupam-polling-station
SHARE

ന്യൂഡൽഹി ∙ ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അതേസമയം, ഹിമാചൽപ്രദേശിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. വിവിധ സർവേകളുടെ ശരാശരിയനുസരിച്ചു ഗുജറാത്തിൽ ബിജെപിക്ക് 132 സീറ്റും (കഴിഞ്ഞ തവണ 99) കോൺഗ്രസിന് 38 സീറ്റും (കഴിഞ്ഞതവണ 77) ആണു പ്രവചിക്കുന്നത്. വലിയ പ്രചാരണ കോലാഹലങ്ങളോടെ വന്ന ആം ആദ്മി പാർട്ടിക്ക് 8 സീറ്റ് ലഭിക്കുമെന്നാണു ശരാശരി ഫലം. മറ്റുള്ളവർക്ക് 4 സീറ്റ്. 92 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്.

General KTM-Kottayam-Manorama-First-A-06122022-1.sla

ഭൂരിപക്ഷത്തിനു 35 സീറ്റ് വേണ്ട ഹിമാചൽപ്രദേശിൽ 4 സർവേകൾ ബിജെപിക്കും ഒരു സർവേ കോൺഗ്രസിനും ഭൂരിപക്ഷ സാധ്യത പ്രവചിക്കുന്നു. ശരാശരി കണക്കിൽ ബിജെപി 35, കോൺഗ്രസ് 30. സ്വതന്ത്രരുടെ നിലപാട് നിർണായകമായേക്കുമെന്നു മിക്ക സർവേകളും വിലയിരുത്തുന്നു. ഇരുസംസ്ഥാനങ്ങളിലും മറ്റന്നാളാണു വോട്ടെണ്ണൽ.

English Summary: Gujarat election exit poll result

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.