അതിർത്തിത്തർക്കം; ബെളഗാവിയിൽ മഹാരാഷ്ട്ര വാഹനങ്ങൾ ആക്രമിച്ചു

SHARE

ബെംഗളൂരു ∙ ഇരു സംസ്ഥാനങ്ങളും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമായ കർണാടകയിലെ ബെളഗാവിയിൽ, മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദർശനം എതിർപ്പിനെ തുടർന്ന് മാറ്റിവച്ചെങ്കിലും സംഘർഷാവസ്ഥ തുടരുന്നു. ദേശീയ പാതയിൽ മഹാരാഷ്ട്ര റജിസ്ട്രേഷൻ വാഹനങ്ങൾ തടഞ്ഞ പ്രതിഷേധക്കാർ കല്ലെറിയുകയും ട്രക്കുകളുടെ നമ്പർ പ്ലേറ്റുകളിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തു. പ്രകടനം അക്രമാസക്തമായതിനെത്തുടർന്ന് 400 പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.

മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീൽ, ശംഭുരാജ് ദേശായി, അതിർത്തിത്തർക്ക പരിഹാര സമിതി ചെയർമാൻ ധൈര്യശീൽ മാനെ എംപി എന്നിവർ ഇന്നലെ തർക്ക പ്രദേശം സന്ദർശിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ബെളഗാവിയിൽ കന്നഡ സംഘടനകൾ വ്യാപക പ്രതിഷേധം നടത്തിയത്.

മഹാരാഷ്ട്ര വാഹനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ ഫോണിൽ വിളിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കർണാടകയിൽ ആക്രമിക്കുന്നത് 24 മണിക്കൂറിനകം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ മുന്നറിയിപ്പു നൽകി.

English Summary: Dispute in Karnataka- Maharashtra border

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.