ADVERTISEMENT

ന്യൂഡൽഹി ∙ ഹിമാചലിലെ ബിജെപി രാഷ്ട്രീയത്തെ 2017 ൽ കീഴ്മേൽ മറിച്ച സുജാൻപുർ മണ്ഡലത്തിൽ ഇക്കുറിയും ബിജെപിക്ക് അടിതെറ്റി. 2 തവണ മുഖ്യമന്ത്രിയായ, പാർട്ടിയുടെ അതികായനായ പ്രേംകുമാർ ധൂമലിന്റെ തട്ടകമായ സുജാൻപുരിൽ 2017 ൽ അദ്ദേഹം പരാജയപ്പെട്ടതാണ് ജയ്റാം ഠാക്കൂറിനു മുഖ്യമന്ത്രി കസേരയിലേക്കു വഴിയൊരുക്കിയത്. കഴിഞ്ഞ തവണ 1919 വോട്ടുകൾക്കായിരുന്നു ധൂമലിനു മണ്ഡലവും മുഖ്യമന്ത്രിസ്ഥാനവും നഷ്ടമായത്. ഇത്തവണ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ രജീന്ദർ സിങ്ങിനോടു 399 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥി രഞ്ജിത്ത് സിങ് റാണ തോറ്റു. 

ഇക്കുറി വീണ്ടും ധൂമൽ സീറ്റ് മോഹിച്ചെങ്കിലും നേതൃത്വം വെട്ടി. പരിഭവിച്ച ധൂമലിനെ മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറാണ് അനുനയിപ്പിച്ചത്. ഏതാനും മണ്ഡലങ്ങളിൽ മാത്രമായി ധൂമൽ പ്രചാരണം ഒതുക്കി. സംസ്ഥാനത്തുടനീളം അനുയായികളുള്ള ധൂമലിനെ പിണക്കിയതും പാർട്ടിക്കു തിരിച്ചടിയായി. ധൂമലിന്റെ വീടിരിക്കുന്ന സുജാൻപുർ മണ്ഡലത്തിൽ തോറ്റത് മകൻ അനുരാഗിനെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം.

English Summary: BJP defeat in Himachal Pradesh Sujanpur constituency setback for Anurag Thakur also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com