ADVERTISEMENT

ന്യൂ‍ഡൽഹി ∙ രണ്ടു പതിറ്റാണ്ടിനു ശേഷം ഹിമാചൽപ്രദേശിൽ കഴിഞ്ഞതവണ പിടിച്ചെടുത്ത ഏക സീറ്റായ തിയോഗ് ഇക്കുറി സിപിഎമ്മിനു നഷ്ടമായി. കോൺഗ്രസിനാണിവിടെ ജയം. സിറ്റിങ് എംഎൽഎ രാകേഷ് സിംഗ ഇവിടെ വീണ്ടും ജനവിധി തേടിയെങ്കിലും നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞതവണ 1983 വോട്ടുകൾക്കായിരുന്നു സിംഗയുടെ ജയം. കോൺഗ്രസിന്റെ കുൽദീപ് സിങ് റാത്തോഡ് 5269 വോട്ടിന് മണ്ഡലം പിടിച്ചു.

ബിജെപിയുടെ അജയ് ശ്യാം രണ്ടാമതും സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ രാകേഷ് വർമയുടെ വിധവ ഇന്ദു വർമ മൂന്നാമതും എത്തി. ഹിമാചലിൽ ആകെ 11 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിന് തിയോഗിൽ ഒഴികെ എവിടെയും അയ്യായിരത്തിലേറെ വോട്ടുകൾ നേടാനായില്ല. 6 സീറ്റുകളിൽ ആംആദ്മി പാർട്ടിക്കു മുകളിൽ മൂന്നാം സ്ഥാനത്തെത്തി.

Content Highlights: Himachal Pradesh Election, Theog Assembly Constituency, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com