ADVERTISEMENT

ഗുജറാത്തിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമായേക്കും. 10% സീറ്റുകൾ വേണമെന്ന ചട്ടം സ്പീക്കർ നടപ്പാക്കിയാൽ 182 ൽ 17 സീറ്റ് മാത്രമുള്ള കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമാകും. ഒരു സീറ്റ് കൂടി നേടിയിരുന്നെങ്കിൽ പദവി അവകാശപ്പെടാമായിരുന്നു. സംസ്ഥാനത്ത് പിടിമുറുക്കാൻ ആം ആദ്മി ശ്രമിക്കുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടുന്നതു കോൺഗ്രസിനു ക്ഷീണമാകും. തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസിലെ 14 നേതാക്കളാണു ബിജെപിയിൽ ചേർന്നത്. ഇതിൽ 11 പേർ എംഎൽഎമാരായി. 

ഭൂപേന്ദ്ര പട്ടേൽ (60)

2017 ൽ ഗത്‌ലോഡിയ മണ്ഡലത്തിൽ നിന്ന് ആദ്യമായി എംഎൽഎ. 2021 സെപ്റ്റംബറിൽ വിജയ് രൂപാണിയുടെ പിൻഗാമിയായി മുഖ്യമന്ത്രി. ഗത്‍ലോഡിയയിൽ നിന്ന് 1.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇത്തവണ ജയിച്ചു. 

English Summary: Gujarat assembly election post result scenario

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com