തൊഴിലില്ലായ്മ വർധിക്കുന്നു; ഡിസംബറി‍ൽ 8.3%, 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

unemployment
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡൽഹി∙ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. നവംബറിൽ 8% ആയിരുന്നത് ഡിസംബറിൽ 8.3% ആയി ഉയർന്നതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. നഗരമേഖലയിൽ ഗ്രാമങ്ങളിലേതിനെക്കാൾ തൊഴിലില്ലായ്മ കൂടുതലാണ്. നഗരമേഖലയിൽ നവംബറിൽ 8.96% ആയിരുന്നത് ഡിസംബറിൽ 10.09% ആയി ഉയർന്നു. അതേ സമയം, ഗ്രാമമേഖലയിൽ നവംബറിൽ 7.55% ആയിരുന്നത് ഡിസംബറി‍ൽ 7.44% ആയി കുറഞ്ഞു. 

എന്നാൽ, നിലവിലെ നിരക്ക് ആശങ്കാജനകമല്ലെന്ന് സിഎംഐഇ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തൊഴിൽപങ്കാളിത്തം ഡിസംബറിൽ 40.48% ശതമാനമാണ്. ഇത് 12 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. പണപ്പെരുപ്പം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് തൊഴിലില്ലായ്മ ഉയരാനുള്ള കാരണം. ഹരിയാനയിലാണ് ഏറ്റവും കൂടുതൽ – 37.4%. ഏറ്റവും കുറവ് ഒഡീഷയിലും – 0.9%. കേരളത്തിൽ 7.4%. 

English Summary: Rise in unemployment rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA