ന്യൂഡൽഹി ∙ 21 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിക്കു ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കത്തെഴുതി. ഈ മാസം 30ന്, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75ാം വാർഷികദിനത്തിൽ ശ്രീനഗറിലാണു യാത്ര സമാപിക്കുന്നത്.
തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, സിപിഎം, സിപിഐ, ജെഡി–യു, ശിവസേന (താക്കറെ), എൻസിപി, ജെഎംഎം, ആർജെഡി, പിഡിപി, നാഷനൽ കോൺഫറൻസ്, ടിഡിപി, ബിഎസ്പി, ആർഎൽഎസ്പി, എച്ച്എഎം, എംഡിഎംകെ, വിസികെ, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്–എം, ആർഎസ്പി എന്നിവയ്ക്കാണ് ക്ഷണം. ആം ആദ്മി പാർട്ടി, ജെഡി–എസ്, അകാലി ദൾ, ബിആർഎസ്, വൈഎസ്ആർസിപി, ബിജെഡി, എഐഎംഐഎം എന്നീ പാർട്ടികളുടെ നേതാക്കളെ ഖർഗെ ക്ഷണിച്ചിട്ടില്ല.
English Summary: 21 Parties Invited To Join The Close Of Rahul Gandhi's Yatra In Srinagar