ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിയിടിഞ്ഞു താഴുന്നത് മുൻപത്തെക്കാൾ വേഗത്തിലാണെന്ന റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിൽ നിന്നു നീക്കി. റിപ്പോർട്ടും വ്യാഖ്യാനവും ആശങ്കയുണ്ടാക്കുമെന്ന ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) മുന്നറിയിപ്പിനു പിന്നാലെയാണു നടപടി.

ഐഎസ്ആർഒയുടെ കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ വെബ്സൈറ്റിലായിരുന്നു റിപ്പോർട്ടുള്ളത്. ജോഷിമഠിൽ 12 ദിവസത്തിനുള്ളിൽ 5.4 സെന്റിമീറ്റർ ഭൂമി താഴ്ന്നെന്ന് ഉപഗ്രഹചിത്രങ്ങൾ സഹിതം ഇതിൽ വ്യക്തമാക്കിയിരുന്നു.

ടൂറിസത്തിനു ക്ഷീണമുണ്ടാക്കിയേക്കാമെന്നതിനാൽ റിപ്പോർട്ടിൽ ഉത്തരാഖണ്ഡ് സർക്കാർ അതൃപ്തരായിരുന്നെന്നും വിവരമുണ്ട്.  ജോഷിമഠുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്ന് എൻഡിഎംഎ സർക്കാർ ഏജൻസികളോടും നിർദേശിച്ചിട്ടുണ്ട്.

English Summary: Joshimath sinking: Isro report on land subsidence goes missing from govt website

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com