ADVERTISEMENT

ന്യൂഡൽഹി ∙ സ്ത്രീസുരക്ഷ നേരിട്ടു ബോധ്യപ്പെടാൻ പുലർച്ചെ പരിശോധനയ്ക്കിറങ്ങിയ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനെ മദ്യലഹരിയിൽ ആക്രമിച്ച കാർ ഡ്രൈവർ 15 മീറ്ററോളം കാറിൽ വലിച്ചിഴച്ചു. ഇന്നലെ പുലർച്ചെ 3 മണിക്കു നടന്ന സംഭവത്തിൽ പ്രതിയായ ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

സ്വാതി മലിവാളും വനിതാ കമ്മിഷനിലെ ഉദ്യോഗസ്ഥരും ഒരുമിച്ചാണു പരിശോധനയ്ക്കിറങ്ങിയത്. സ്വാതി മറ്റുള്ളവരിൽ നിന്നു മാറി ഒറ്റയ്ക്കു നിൽക്കുമ്പോൾ മുന്നിൽ വാഹനം നിർത്തിയ ‍ഡ്രൈവർ കാറിൽ കയറാൻ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതോടെ കാർ മുന്നോട്ടെടുത്തെങ്കിലും തിരിച്ചെത്തി വീണ്ടും കാറിൽ കയറാൻ ആവശ്യപ്പെട്ടു. ഇതോടെ ഡോറിനു സമീപമെത്തി ഡ്രൈവറെ പിടികൂടാൻ സ്വാതി ശ്രമിച്ചു.

പൊടുന്നനെ ഡ്രൈവർ ഡോറിന്റെ ചില്ലുയർത്തുകയും കയ്യിൽ ബലമായി പിടിക്കുകയും ചെയ്തു. ഇതോടെ കൈ ഉള്ളിൽ കുടുങ്ങിയ സ്വാതിയെ വലിച്ചിഴച്ച് 15 മീറ്ററോളം മുന്നോട്ടുപോയ ശേഷം കാറുമായി ഡ്രൈവർ കടന്നുകളഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ ഡ്രൈവർ സംഗം വിഹാർ സ്വദേശി ഹരീഷ് ചന്ദ്ര (47) പിടിയിലായത്. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഡൽഹി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

English Summary: "Dragged By Car": Delhi Women's Panel Chief Alleges Harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com