കടൽ ഭരിക്കാൻ ഇനി ഇന്ത്യയുടെ ‘വാഗിർ’; അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ മുങ്ങിക്കപ്പൽ

PTI01_23_2023_000334A
നാവികസേനയുടെ പുതിയ അന്തര്‍വാഹിനി ഐഎന്‍എസ് വാഗിര്‍ കമ്മിഷന്‍ ചെയ്യുന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ ഉൾപ്പെടെയുള്ളവർ. Image.PTI
SHARE

മുംബൈ ∙ സ്കോർപീൻ ക്ലാസ് ‘കൽവരി’ ശ്രേണിയിലുള്ള ഇന്ത്യയുടെ അഞ്ചാമത്തെ അന്തർവാഹിനി ഐഎൻഎസ് വാഗിർ മുംബൈയിൽ കമ്മിഷൻ ചെയ്തു. രാജ്യാന്തരതലത്തിൽ ഏറ്റവും മികച്ച സെൻസറുകൾ, ശത്രുസന്നാഹങ്ങളെ ഉപരിതലത്തിലും അടിത്തട്ടിലും കൃത്യമായി ആക്രമിക്കാനുള്ള ശേഷി, എതിരാളികളുടെ സാന്നിധ്യം കണ്ടെത്താനുള്ള മികച്ച സംവിധാനം തുടങ്ങിയവ സവിശേഷതകളാണ്.

രണ്ടു വർഷത്തിനിടെ നാവികസേനയുടെ ഭാഗമായ മൂന്നാമത്തെ മുങ്ങിക്കപ്പലാണ് ഇതെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. കൽവരി ശ്രേണിയിൽ, ഫ്രാൻസിന്റെ സഹകരണത്തോടെ മസ്ഗാവ് കപ്പൽനിർമാണശാലയിൽ നിർമിക്കുന്ന ആറു മുങ്ങിക്കപ്പലുകളിൽ അഞ്ചാമത്തേതാണിത്. കൂറ്റൻ മീനായ വാഗിറിൽ നിന്നാണു പേര് കണ്ടെത്തിയത്. 1973ൽ നാവികസേനയുടെ ഭാഗമായ ആദ്യത്തെ വാഗിർ 2001ൽ ഡികമ്മിഷൻ ചെയ്തിരുന്നു. ‍ 

English Summary: INS Vagir commissioned into the Indian Navy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS