മോദി ഡോക്യുമെന്ററി: ജാമിയയിൽ കരുതൽ തടങ്കൽ, കസ്റ്റഡി; ദ്രുതകർമ സേനയും രംഗത്ത്

jamia-millia-islamia
ജാമിയ മിലിയ യൂണിവേഴ്സിറ്റിക്ക് സമീപം പൊലീസിനെ വിന്യസിച്ചപ്പോൾ (twitter.com/ANI)
SHARE

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിന തലേന്നും ബിബിസി ഡോക്യുമെന്ററി പ്രദർശന വിവാദം രാജ്യതലസ്ഥാനത്തെ കലുഷിതമാക്കി. ജാമിയ മില്ലിയ സർവകലാശാലയിൽ പ്രദർശനം നടത്താൻ തീരുമാനിച്ച എസ്‌എഫ്ഐയുടെയും എൻഎസ്‌യുഐയുടെയും മലയാളികൾ ഉൾപ്പെടെ 5 വിദ്യാർഥി നേതാക്കളെ കരുതൽ തടങ്കലിൽ വച്ചു.

സർവകലാശാലാ അധികൃതരുമായി ചർച്ചയ്ക്കു ചെന്നപ്പോഴാണ് ഇവരെ തടഞ്ഞുവച്ചത്. വിവരമറിഞ്ഞ് സുഖ്‌ദേവ് വിഹാർ മെട്രോ സ്റ്റേഷനിൽനിന്നു ക്യാംപസിലേക്കു പ്രതിഷേധ മാർച്ച് നടത്തിയ എഴുപതിലേറെ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതോടെ സംഘർഷാവസ്ഥയായി. പ്രദർശനം മാറ്റിവയ്ക്കാൻ വൈകിട്ടു തീരുമാനിച്ചു. കസ്റ്റഡിയിലെടുത്തവരെ രാത്രി വൈകി വിട്ടയയ്ക്കുമെന്നാണ് വിദ്യാർഥി സംഘടനകൾക്കു ലഭിച്ച ഉറപ്പ്. എന്നാൽ, കസ്റ്റഡിയിലെടുത്തതായി പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല.

Read also: ‘കിഴക്കൻ ലഡാക്കിലെ 26 പട്രോള്‍ പോയിന്റുകളിലെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു’

വിലക്കു ലംഘിച്ചു പ്രദർശനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നു സർവകലാശാലാ അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. ക്യാംപസിൽ കൂട്ടംചേരുന്നതും വിലക്കി. വൈഫെയും ഭാഗികമായി വൈദ്യുതിയും വിഛേദിച്ചു. ദ്രുതകർമ സേനയെയും വരുത്തി. ചൊവ്വാഴ്ച രാത്രി സംഘർഷമുണ്ടായ ജവാഹർലാൽ നെഹ്റു സർവകലാശാലാ ക്യാംപസിൽ ഇന്നലെ സ്ഥിതി ശാന്തമായിരുന്നു. വിവാദങ്ങൾക്കിടെ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും ബിബിസി സംപ്രേഷണം ചെയ്തു.

Read also: ‘ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തി’; ജയിലിലെത്തി 85–ാം ദിവസം ഗ്രീഷ്മയ്‌ക്കെതിരെ കുറ്റപത്രം

കേരളത്തിൽ വ്യാപക പ്രദർശനം

തിരുവനന്തപുരം ∙ ഡോക്യുമെന്ററി കേരളത്തിൽ ഇന്നലെയും വ്യാപകമായി പ്രദർശിപ്പിച്ചു. തിരുവനന്തപുരം വെള്ളായണിയിൽ ബിജെപി, യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. ബുധനാഴ്ച മാനവീയം വീഥിയിലും പൂജപ്പുരയിലും പ്രദർശനം തടയാൻ ശ്രമിച്ചുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐയുടെ പ്രദർശനത്തിനു ബദലായി അതേസമയം തന്നെ ബിജെപി പ്രവർത്തകർ ‘ടി.പി. 51’ സിനിമ പ്രദർശിപ്പിച്ചു.

English Summary: Jamia Millia Islamia university students to screen the controversial BBC documentary 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS