ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് 43 സീറ്റിൽ സിപിഎം; മണിക് സർക്കാർ സ്വയം ഒഴിഞ്ഞു

congress-cpm-flag-1248
SHARE

കൊൽക്കത്ത ∙ ത്രിപുരയിൽ സിപിഎം 43 സീറ്റുകളിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ മണിക് സർക്കാർ ഉൾപ്പെടെ 8 സിറ്റിങ് എംഎൽഎമാർ മത്സരരംഗത്തില്ല. ബിജെപി വിരുദ്ധ വിശാല സഖ്യത്തിൽ അംഗമായ കോൺഗ്രസിന് 13 സീറ്റ് ലഭിക്കും. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക് എന്നീ കക്ഷികൾക്ക് ഓരോ സീറ്റ് നൽകി. ഒരു സീറ്റ് സ്വതന്ത്രനാണ്. മനുഷ്യാവകാശ പ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ പുരുഷോത്തം റോയ് ബർമനാണ് സ്വതന്ത്രസ്ഥാനാർഥി.

കഴിഞ്ഞ തവണ 16 സീറ്റിലാണ് സിപിഎം ജയിച്ചത്. ബിജെപിയെ പരാജയപ്പെടുത്താനാണ് കോൺഗ്രസുമായി ഇടതുമുന്നണി സഖ്യമുണ്ടാക്കിയത്. ത്രിപുര രാഷ്ട്രീയത്തിൽ ശക്തിയാർജിക്കുന്ന ടിപ്ര മോത പാർട്ടിയുമായി സഖ്യത്തിന് ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. 20 വർഷം ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാർ (74) സ്വയം ഒഴിയാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. അദ്ദേഹം പക്ഷേ, ബിജെപി വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ട്. ഇടതുമുന്നണി പട്ടികയിലെ 24 സ്ഥാനാർഥികൾ പുതുമുഖങ്ങളാണ്.

English Summary: CPM - Congress Front releases candidate list for Tripura assembly polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS