4 മലയാളികൾക്ക് പത്മശ്രീ; മുലായം സിങ് യാദവിന് പത്മവിഭൂഷൺ

HIGHLIGHTS
  • പത്മവിഭൂഷൺ: മുലായം, എസ്.എം.കൃഷ്ണ, സക്കീർ ഹുസൈൻ, ബാലകൃഷ്ണ ദോഷി
  • പത്മഭൂഷൺ: വാണി ജയറാം, സുധാ മൂർത്തി, കുമാർമംഗലം ബിർല
  • പത്മശ്രീ: കീരവാണി, രാകേഷ് ജുൻജുൻവാല, രവീണ ടണ്ഠൻ, ഗുർചരൺസിങ്
padmasree-winners
അപ്പുക്കുട്ട പൊതുവാൾ, ചെറുവയൽ രാമൻ, സി.ഐ.ഐസക്, എസ്.ആർ.ഡി.പ്രസാദ്
SHARE

ന്യൂഡൽഹി ∙ സമാജ്‍വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ്, ഒആർഎസ് ലായനി കണ്ടുപിടിച്ച ബംഗാൾ സ്വദേശി ഡോ. ദിലീപ് മഹലനാബിസ്, വാസ്തുശിൽപി ബാലകൃഷ്ണ ദോഷി എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. ദോഷി ചൊവ്വാഴ്ചയാണ് അന്തരിച്ചത്. 

Appukutta Poduval | Photo: ANI, Twitter
വി.പി.അപ്പുക്കുട്ട പൊതുവാള്‍ (ചിത്രം: എഎൻഐ, ട്വിറ്റർ)

കർണാടക മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ, തബല വിദ്വാൻ സക്കീർ ഹുസൈൻ, പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ വരദൻ എന്നിവർക്കും രാജ്യത്തെ രണ്ടാമത്തെ പരമോന്നത പുരസ്കാരമായ പത്മവിഭൂഷൺ ലഭിച്ചു.

sudha-murthy-portrait-image
സുധാ മൂർത്തി (ഫയൽ ചിത്രം)

പത്മശ്രീ പട്ടികയിൽ 4 മലയാളികൾ – പയ്യന്നൂരിലെ ഗാന്ധിയൻ അപ്പുക്കുട്ട പൊതുവാൾ, വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ, ചരിത്രകാരൻ കോട്ടയത്തെ സി.ഐ.ഐസക്, കണ്ണൂരിൽനിന്നുള്ള കളരിപ്പയറ്റ് വിദഗ്ധൻ എസ്.ആർ.ഡി.പ്രസാദ്. ഓസ്കർ നോമിനേഷൻ ലഭിച്ച ‘നാട്ടു നാട്ടു’ എന്ന തെലുങ്കു ഗാനത്തിന്റെ സംഗീതസംവിധായകൻ എം.എം. കീരവാണിക്കും പത്മശ്രീയുണ്ട്. 

vani-jairam
വാണി ജയറാം (ഫയൽ ചിത്രം)

9 പേർക്കു പത്മഭൂഷൺ ലഭിച്ചു– ഗായിക വാണി ജയറാം, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപഴ്സനും എഴുത്തുകാരിയുമായ സുധാ മൂർത്തി, വ്യവസായി കുമാർമംഗലം ബിർല, കന്ന‍ഡ എഴുത്തുകാരൻ എസ്.എൽ.ഭൈരപ്പ, ഭൗതികശാസ്ത്രജ്ഞൻ ദീപക് ധർ, വേദപണ്ഡിതൻ സ്വാമി ചിന്ന ജീയാർ, ആധ്യാത്മിക നേതാവ് കമലേഷ് ഡി.പട്ടേൽ, ഭാഷാ പണ്ഡിതൻ കപിൽ കപൂർ, പിന്നണി ഗായിക സുമൻ കല്യാൺപുർ. 

Mulayam Singh Yadav | PTI Photo by Nand Kumar
മുലായം സിങ് യാദവ് (PTI Photo by Nand Kumar)

ഓഹരി നിക്ഷേപകനും വ്യവസായിയുമായ രാകേഷ് ജുൻജുൻവാല (മരണാനന്തര ബഹുമതി), നടി രവീണ ടണ്ഠൻ, പഴയകാല ക്രിക്കറ്റ് താരവും കോച്ചുമായ ഗുർചരൺസിങ് എന്നിവരടക്കം 91 പേർക്കു പത്മശ്രീ ലഭിച്ചു.

MM Keeravaani | Photo: Twitter, @HHVMFilm
എം.എം.കീരവാണി (Photo: Twitter, @HHVMFilm)

English Summary: Padma Awards 2023 Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS