ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ത്രിപുരയിൽ 2 സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നു. നിലവിൽ എംഎൽഎ ആയ മൊബോഷാർ അലി, മുൻ എംഎഎ സുബാൽ ഭൗമിക് എന്നിവരാണ് ഇന്നലെ മുഖ്യമന്ത്രി മണിക് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. ഫെബ്രുവരി 6 നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള അന്തിമ യോഗവും ഇന്നലെയായിരുന്നു.
English Summary: Tripura CPM mla Moboshar Ali and former mla Subal Bhowmik joins bjp